പുനലൂർ: സർക്കാർ നിയന്ത്രണം ലംഘിച്ച് പുനലൂർ ടൗണിൽ പ്രവർത്തിക്കുന്ന കുമാർ പാലസ് റെസിഡൻസി ഷെയർ ഹോട്ടലിൽ അനധികൃത മദ്യ കച്ചവടം നടത്തിയത് പുനലൂർ പോലീസ് കേസെടുത്തു. ഈ ഹോട്ടലിലെ മാനേജരായ പുത്തൂർ ഐരക്കുഴി എസ് എൻ പുരം വാവുകളയിൽ വീട്ടിൽ ശശിധരൻ മകൻ 49 വയസ്സുള്ള ബിനു ഹോട്ടലിലെ തന്നെ ജീവനക്കാരായ അഞ്ചൽ ഏരൂർ ഭാരതീപുരം മുരുക വിലാസത്തിൽ സുബ്രഹ്മണ്യൻ പിള്ളയുടെ മകൻ 41 വയസ്സുള്ള ഗോപകുമാരനും കൃഷ്ണ എന്നയാൾക്കെതിരെ യുമാണ് പുനലൂർ പോലീസ് കേസെടുത്തത്. പുനലൂർ | എസ്.എച്ച്.ഒ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
