കൊട്ടാരക്കര: കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടിയത് മുതലെടുത്ത് ചാരായം വാറ്റുന്നതായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര എക്സൈസ് റേഞ്ച് പരിധികളിൽ നടത്തിയ റെയ്ഡിൽ നെടുവത്തൂർ കിള്ളൂർ ഭാഗങ്ങളിൽ നിന്ന് വിവിധ കേസുകളിലായി 230 ലിറ്റർ ചാരായം വാറ്റുന്നതിനുള്ള കോട, 8 ലിറ്റർ വാറ്റ് ചാരായം ,വാറ്റുപകരണങ്ങൾ പിടിച്ച് എടുത്ത് കേസ് എടുത്തു. കിള്ളൂർ സ്വദേശികളായ ജോസ് ബഞ്ചമിൻ, തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തു. കൂടാതെ ചക്കുവരിയ്ക്കൽ ഭാഗത്തു നടത്തിയ റെയ്ഡിൽ വ്യാജമദ്യ വില്പന നടത്തിയതിന് അബ്കാരി സ്ഥിരം കുറ്റവാളി വിജു എന്നയാളെ കേസ് എടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
മദ്യം ,മയക്കുമരുന്ന് ചാരായം എന്നിവയുടെ വില്പന,വിതരണം, സംഭരണം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങൾ 9400069458 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ് എന്ന് കൊട്ടാരക്കര റേഞ്ച് എക്സൈസ്ഇൻസ്പെക്ടർ അറിയിച്ചു.
