കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഗ്രാമങ്ങളിൽ ചക്ക ഉപയോഗം കൂടുന്നു. പച്ചക്കറിയുടെ വില വർധിച്ചതോടെ തുച്ഛമായ വിലയ്ക്ക് തമിഴ്നാട് മൊത്ത കച്ചവടക്കാർക്ക് നൽകിയിരുന്ന ചക്കയിൽ ഏറിയ പങ്കും ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിച്ചു തുടങ്ങി. ചക്ക കൊണ്ടുള്ള പല തരം വിഭവങ്ങൾ ഭക്ഷണത്തിൻ്റെ ഭാഗമായി അതിനാൽ പലരുടെയും രാവിലത്തെ പ്രധാന ജോലി ഏണിയും തോട്ടിയുമായി ചക്ക അടർത്തലും വിഭങ്ങൾ ഉണ്ടാക്കുന്നതും ചക്ക കൂഞ്ഞ് കറി, എരുശ്ശേരി, അവിയൽ, ചക്കക്കുരു തോരൻ, പഴുത്ത ചക്ക ചക്കപ്പുഴുക്ക്, ചക്ക അലുവ, ചിപ്സ്, ചക്ക ഉണക്കി വയ്ക്കുക കന്നുകാലികൾക്ക് തീറ്റിയായി കൊടുക്കാം. ഷുഗർ രോഗികൾക്ക് ചക്ക നല്ലതാണ്. പഴഞ്ചൊല്ല് പോലെ ചക്കയുള്ള വീട്ടിൽ ഒരു യോഗം തന്നെ. വീട്ടിലിരിക്കാം കൊറണേയെ തടയാം ചക്ക വിഭവങ്ങളുമായി.
സജി ചേരൂർ