കോവിഡ്-19 രോഗികളുടെ വിശദ്ധാംശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു അവരെ അപകീർത്തിപ്പെടുത്തുന്നു. ഇങ്ങനെ സാമൂഹ്യ മാധ്യമങ്ങൾ വഴി പേരും, മേൽവിലാസവും, ഫോട്ടോയും ഉൾപ്പെടെയുള്ള വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് നിലവിൽ കുറ്റകരമാണ്. ഗ്രൂപ്പുകളിൽ ഇത്തരം വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്. പലരും അറിയാതെയാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
