നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചർച്ചയിലും ഗവണ്മെന്റ് നിർദ്ദേശ്ശപ്രകാരം കൂടിയ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലും അതിക്രമിച്ചു കടന്ന് നടത്തിയ പോലീസ് തേർവാഴ്ചയിൽ ഫോർമെർ പഞ്ചായത്ത് മെംബേർസ് & കൗണ്‍സിലേർസ് അസോസിയേഷൻ ഓഫ് കേരള പ്രതിഷേധിച്ചു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ വിതരണം ഉൾപ്പെടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയിലായിരിക്കെ കൊറോണ പ്രതിരോധ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോൺഫറൻസ് ഹാൾ ഒഴിവാക്കി വിശാലമായ കമ്മ്യൂണിറ്റി ഹാളിൽ ഒന്നര മീറ്റർ അകലം പാലിച്ചു നടത്തിയ യോഗത്തിൽ വനിതയായ പ്രെസിഡന്റിനോട് യാതൊരു മര്യദയും കാണിക്കാതെ വനിതാ മെമ്പർമാരെ അസഭ്യം പറയുകയും വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് തല്ലാൻ ഓടിക്കുകയും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള മെമ്പർമാരെ രണ്ടാംനിലയിൽ നിന്നും കൊടും കുറ്റവാളികളെ പോലെ വലിച്ചിഴച്ചു താഴെ കൊണ്ട് വന്നു മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നു ഭാരവാഹികളായ ജേക്കബ് വർഗീസ് വടക്കടത്ത്, ആനക്കോട്ടൂർ വാസുദേവൻപിള്ള, ആർ. സത്യപാലൻ, വി. ഗോപകുമാർ, എൻ. രവീന്ദ്രൻ പിള്ള എന്നിവർ ആവശ്യപ്പെട്ടു.