കൊട്ടാരക്കര : കോവിഡ് -19 വ്യാപന സാധ്യത കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലാ പോലീസ് പ്രധാന കവലകള്‍ കേന്ദ്രീകരിച്ച്പിക്കറ്റുകള് ഏര്‍പ്പെടുത്തിയിട്ടുളളതും
സ്റ്റേഷന് പരിധികളില്‍പ്പെട്ട പ്രധാന സ്ഥലങ്ങളില്‍ മൊബൈല്‍ പട്രോളിംഗും ബൈക്ക് പട്രോളിംഗും നടത്തി ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുളള ബോധവത്ക്കരണ പരിപാടികള്‍ നടത്തിയിട്ടുളളതാണ്.
അവശ്യസര്‍വ്വീസുകള്‍ സാധനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് നിഷ്ക്കര്‍ഷിച്ചിട്ടുളള വ്യവസ്ഥകളെ സംബന്ധിച്ച് കടയുടമകളെയും വാഹനഉടമകളെയും ബോധവത്ക്കരിച്ചിട്ടുളളതാണ്.
ബോധവത്ക്കരണം നടത്തുന്നതിന് ഉപരിയായി കോവിഡ്-19 ന്റെ വ്യാപന പശ്ചാത്തലത്തിന്റെ ഗൗരവം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് കൊല്ലം റൂറല്‍ ജില്ലയിലെ ശൂരനാട് , കൊട്ടാരക്കര, പുനലൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് റൂട്ട്മാര്‍ച്ച് നടത്തിയിട്ടുള്ളതാണ്. കൂടാതെ ചെറുതും വലുതമായ എല്ലാ കവലകളിലും പൊതു ഇടങ്ങളിലും പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളതും പോലീസ് പിക്കറ്റ് പോസ്റ്റുകള്‍
സ്ഥാപിച്ചിട്ടുള്ളതും അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനളുടെ സഞ്ചാരം പോലീസ് ഇടപെട്ട് അവസാനിപ്പിച്ച് അവരെ താക്കീത് ചെയ്ത് വീടുകളിലേക്ക് തിരികെ അയച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിലേക്ക് വേണ്ട ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലും എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലും നിശ്ചിത അകലം പാലിച്ചുകൊണ്ടുള്ള ക്യൂ സിസ്റ്റം കൊല്ലം റൂറല്‍ ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗവണ്മെന്റ് അനുവദിച്ചിട്ടുളള പ്രവര്‍ത്തന സമയപരിധി കര്‍ശനമായും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോവിഡ്-19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച രണ്ട് സ്ഥാപന ഉടമകള്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. നിലവില്‍ ക്വാറന്റൈനില്‍ കൊല്ലം റൂറല്‍ ജില്ലയില്‍ 604 പേര് നിരീക്ഷണത്തിലുണ്ട്. അവര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളതും അതിന് വിരുദ്ധമായി പ്രവര്ത്തിച്ചിട്ടുള്ളവര്ക്കെതിരെയും നവ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും അഞ്ചല്‍, കൊട്ടാരക്കര, പുനലൂര്‍, കുണ്ടറ, കുന്നിക്കോട്, കുളത്തൂപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളില്‍ പതിനൊന്ന് ക്രൈം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
സംസ്ഥാന അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധനക്കായി പ്രത്യേകം പോലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളതും തമിഴ് നാട്ടിലേക്ക് പോകുന്ന അവശ്യമുളള സര്‍വ്വീസുകളും അവശ്യ സാധനങ്ങള്‍ കൊണ്ട് പോകുന്ന തമിഴ്നാട് രജിസ്ട്രേഷന് ഉള്ള വാഹനങ്ങളും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള സ്വകാര്യ വാഹനങ്ങളും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളും മറ്റ് അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കേരള രജിസ്ട്രേഷന് സ്വകാര്യ വാഹനങ്ങളും അതിര്‍ത്തിയില്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രം കടത്തിവിടുന്നതായിരിക്കും.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് നിരത്തുകളില്‍ വാഹനങ്ങള്‍ ഇറക്കുന്നവര്ക്കെതിരെയും കവലകളില്‍ അനാവശ്യമായി കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
നാളെ മുതല്‍ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസ് വിതരണം ചെയ്യുന്ന സ്പെഷ്യല്‍ പാസ് ഉപയോഗിച്ച് മാത്രമേ സ്വകാര്യ വാഹന യാത്രകള്‍ അനുവദിക്കുകയുള്ളൂ.
കോവിഡ് 19 പ്രോട്ടോകാള്‍ ലംഘനം ഉണ്ടായാല്‍ കൊല്ലം റൂറല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം നമ്പരായ 0474 2450868 ലും 112 ലും വിളിച്ചറിയിക്കാവുന്നതാണെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.