തിരുവനന്തപുരം: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി രാജ്യത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം കടുത്ത നിയന്ത്രണത്തിലാണ്. കേരളത്തില്‍ ഇതുവരെ 109 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.
കാസര്‍ഗോഡ്: 44 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍: 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.വയനാട്: 1515 പേര് നിരീക്ഷണത്തിലാണ്. കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ മലയാളികള്‍ കുടുങ്ങി കിടക്കുകയാണ്. അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നടക്കുകയാണ്. ഇതുവരെ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 80 പേര് അറസ്റ്റിലായി. 50 വാഹനങ്ങള്‍ പിടിച്ചെടുത്തു.