കൊറോണയുടെ ചികിത്സ സംബന്ധിച്ച് സമൂഹത്തിൽ വ്യാജ പ്രചരണം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. പട്ടാഴി മരുമകൻ ഭാഗം കൈതവനം വീട്ടിൽ ശ്യാംകുമാർ(42) നെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ കൊറോണ വൈറവിനെ പ്രതിരോധിക്കാൻ നാട്ടുചികിത്സ ഉണ്ടെന്നുള്ള വ്യാജവാർത്ത ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുന്നിക്കോട് ഐ എസ് എസ് ഐ എസ് മുബാറകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
