കൊട്ടാരക്കര : ശൂരനാട് സ്വദേശിയായ ബിജുകുമാർ മകൻ മിഥുൻ കുമാർ (21) എന്ന യുവാവിനെയാണ് മദ്യപസംഘം കാർ ഓടിച്ചുകയറ്റി കൊന്നത്. ഐടിഐ ട്രെയിനിയായി ജോലിചെയ്തുവരികയാണ് മരിച്ചയാൾ. അടൂർ ഉള്ള ബാറിൽ നിന്നും മദ്യപാനം കഴിഞ്ഞെത്തിയ മൂവർസംഘം അപായകരമായ രീതിയിൽ വാഹനം ഓടിച്ച് കയറ്റിയതായിരുന്നു യുവാവിൻറെ മരണ കാരണം. ഒന്നാം ഡൽഹി എയർപോർട്ടിൽ എഞ്ചിനീയറായി ജോലി നോക്കിവരുന്ന അമ്പലക്കര എ.ജി ഭവനിൽ അലക്സാണ്ടർ ജോർജ്ജ് മകൻ അജോ അലക്സാണ്ടർ (24)
അമ്പലക്കര തെങ്ങുവിള പുത്തൻ വീട്ടില് എബ്രഹാം ജോർജ്ജ് മകൻ ക്രിസ്റ്റി ജോർജ്ജ് (22) അമ്പലക്കര മുകളുവിള പുത്തൻ വീട്ടില് ഫിലിപ്പ്കുട്ടി മകൻ പ്രിൻസ് ഫിലിപ്പ് (23) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്