കിഴക്കേ കല്ലട : ചിറ്റുമല സ്വദേശിയായ പ്രമോദ് (28) എന്ന ആളെയും സുഹൃത്തിനെയും ഹെൽമറ്റ് കൊണ്ടും സോഡാകുപ്പി കൊണ്ടും തല്ലി മാരകമായി പരിക്കേല്പിച്ച് കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ കിഴക്കേകല്ലട കൊടുവിള ശോഭ മന്ദിരം വീട്ടിൽ ജോൺ മകൻ മുള്ളൻ ദിലീപ് എന്നും വിളിക്കുന്ന ദിലീപ് (34) ആണ് കിഴക്കേകല്ലട പോലീസിൻറെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അടുത്ത സമയത്ത് കിഴക്കേകല്ലടയിലെ ബാർ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. മദ്യപിച്ച് പുറത്തേക്കിറങ്ങിയ പ്രതികൾ മദ്യപിക്കാൻ ആയി എത്തിയ ആവലാതികാരനെയും സുഹൃത്തിനെയും അവർ തുറിച്ചുനോക്കി എന്ന് ആരോപിച്ചു കൊണ്ട് അസഭ്യം പറയുകയും കൈകൊണ്ട് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും പ്രതികളുടെ കൈവശമുണ്ടായിരുന്നു ഹെല്‍മെറ്റ് കൊണ്ട് പ്രമോദിൻറെ മുഖത്ത് അടിച്ചും സോഡാ കുപ്പി കൊണ്ട് തലയിലടിച്ചു നെറ്റിയിൽ പരിക്ക് ഉണ്ടാക്കുകയും ചെയ്തു കൊണ്ട് കുറ്റകരമായ നരഹത്യക്ക് ശ്രമിക്കുകയായിരുന്നു. കാപ്പ നിയമപ്രകാരം നോട്ടീസ് നടത്തിയിട്ടുള്ളയാളാണ് മുള്ളൻ ദിലീപ്.
