കോവളം: അടിമലത്തുറ കടലില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തിരയില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി. കോട്ടുകാല്‍ പുന്നക്കുളം എസ്.എം.വീട്ടില്‍ കാഞ്ഞിരംകുളം സ്റ്റേഷനിലെ പോലീസുകാരനായ ഷമ്മിയുടെയും മായയുടെയും മകളായ ഷാരുവിന്റെ(17) മൃതദേഹമാണ് സൗത്ത് തുമ്പാ കടലില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് ആണ് കണ്ടെത്തിയത്.
തുമ്പാ കടലില്‍ മീന്‍പിടിത്തം നടത്തുകയായിരുന്ന തൊഴിലാളികളാണ് കടലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടതായി തുമ്പാ പോലീസിനെ അറിയിച്ചത്.
തുടര്‍ന്ന് തുമ്പാ എസ്.എച്ച്.ഒ. എസ്.ചന്ദ്രകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം മത്സ്യത്തൊഴിലാളികള്‍ വൈകീട്ട് ആറോടെ മൃതദേഹം കരയിലെത്തിച്ചു. വിഴിഞ്ഞം പോലീസ് മൃതദേഹം ഏറ്റുവാങ്ങി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടുകാല്‍ ഗവ.വി.എച്ച്.എസ്എ.സിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഷാരു. സഹോദരന് വിഷ്ണുലാല്‍ ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ നടക്കും.
ഷാരുവിനൊപ്പം കടലില്‍ കാണാതായ കിടാരക്കുഴി വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്റെയും ഇന്ദുവിന്റെയും മകളായ നിഷയുടെ മൃതദേഹം അപകടദിവസം രാത്രി തന്നെ അടിമലത്തുറ കടലില്‍ നിന്ന് കണ്ടെടുത്തിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടാമത്തെ വിദ്യാര്‍ഥിനിയും കോട്ടുകാല്‍ പുന്നവിള റോഡരികത്ത് വീട്ടില്‍ നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക്കിലെ ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകളായ ശരണ്യ(20)യുടെയും മൃതദേഹം കണ്ടെടുത്തു. ഇരുവരുടെയും മൃതദേഹം സംസ്ക്കരിച്ചു.
കളിയിക്കാവിള മലങ്കര കത്തോലിക്കാ കോളേജിലെ രണ്ടാംവര്‍ഷ ബി।ബി।എ। വിദ്യാര്‍ഥിനികളായിരുന്നു ഇരുവരും.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ഷാരുവിന്റെ സ്കൂട്ടറില്‍ കോട്ടുകാലുള്ള ആശുപത്രിയിലാണ് മൂവരും ആദ്യം പോയത്. ഷാരുവിന്റെ അസുഖത്തിന് മരുന്ന് വാങ്ങുന്നതിനായിരുന്നു ആശുപത്രിയിലെത്തിയത്। ടോക്കണ്‍ ലഭിച്ചതിനുശേഷം ഡോക്ടറെ കാണാന്‍ വൈകുമെന്നതിനെ തുടര്‍ന്നാണ് വീട്ടിലെത്തിയശേഷം ഇവര്‍ അടിമലത്തുറ കടല്‍ത്തീരത്ത് എത്തിയതും പിന്നീട് തിരയില്പ്പെട്ടതും.