പത്തനാപുരം : ഇടത്തറ പാതിരിക്കല്‍ ആഷിക് മന്‍സിലില്‍ അബ്ദുള്‍ ഷുക്കൂറിന്റെ മകന് ആഷികിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ കുണ്ടയം മൂലക്കട കുന്നുവിള പടിഞ്ഞാറ്റതില്‍ അയൂബ് ഖാന് മകന് മുഹമ്മദ് അബി (19) കുണ്ടയം, മൂലക്കട, റഫാന് മന്‍സിലില്‍ റഹീംസാഹിബ് മകന് റിയാം റഹീം (19) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പരാതിക്കാരന്റെ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിലുള്ള വിരോധം നിമിത്തം പരാതിക്കാരന് സഞ്ചരിച്ചിരുന്ന കാര്‍ പ്രതികളുടെ മോട്ടോര്‍ സൈക്കിളും ജീപ്പും ഉപയോഗിച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി കമ്പിവടി ഉപയോഗിച്ച് പരാതിക്കാരന്റെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പത്തനാപുരം ഐ.എസ്.എച്ച്.ഒ അന്‍വറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമണണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
