തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ ഏറ്റവരുമായി സമ്പർക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇപ്പോഴിതാ ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് അധികൃതര്‍ പുറത്ത് വിട്ടു.
കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികളില്‍ രണ്ടു പേര് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തില്‍പ്പെടാതെ വന്നിട്ടുള്ള ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്.
ബന്ധപ്പെടേണ്ട നമ്പർ: 0471 -2466828, 0471-2730045, 0471-2730067.
ഒന്നാമത്തെ രോഗബാധിതന് സഞ്ചരിച്ച സ്ഥലങ്ങള്‍
1)മാര്‍ച്ച് 11 -പുലര്‍ച്ചെ 2.35ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇറ്റലിയില്‍നിന്ന് ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ടിലെ ഫോറിന് എക്സ്ചേഞ്ചിലും എത്തി. മൂന്ന് മണിയോടെ ടാക് സിയിൽ വെള്ളനാടുള്ള വീട്ടിലേക്ക്.
2) രാവിലെ 11 മണിക്ക് ആംബുലന്‍സില്‍ നെടുമങ്ങാട്ടെ ആശുപത്രിയില്‍. ഉച്ചക്ക് 12.10ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.
3) 1.40ന് മെഡിക്കല്‍ കോളജിലെ സമുദ്ര മെഡിക്കല്‍സില്‍ എത്തി. 1.50ന് മെഡിക്കല്‍ കോളജിന് സമീപത്തെ ജ്യൂസ് കടയില്‍.
4) രണ്ട് മണിക്ക് ഓട്ടോയില്‍ വെള്ളനാടേക്ക്. 2.45ന് പേരൂര്‍ക്കടയിലെ ഭാരത് പെട്രോളിയം പമ്പിൽ കയറി.
5) മാര്‍ച്ച് 12ന് ഉച്ചക്ക് 1.30ന് ആംബുലന്‍സില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്.