എഴുകോൺ : പ്ലാക്കാട് സ്വദേശിയായ സ്ത്രീയെ വീട്ടിൽ കയറി മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതികളായ കാരുവേലിൽ പ്ലാക്കാട് സ്വദേശികളായ ഷാൻ ഭവനം സുരേഷ് മകൻ ഷാൻ (23), പ്രത്യുഷ് ഭവനം പ്രഭ മകൻ പ്രവീൺ (24), കുഴിവിള വീട്ടിൽ സുലജ മകൻ നന്ദു പ്രകാശ് (18), അശ്വതി ഭവനം ശിവൻകുട്ടി മകൻ ശ്യാംലാൽ (30), ആരോമൽ ഭവനം ജയേന്ദ്രൻ മകൻ അഖിൽ (23) എന്നിവരാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. പ്ലാക്കാട് ക്ഷേത്രത്തിലെ ഉത്സവാഘോഷ സമയത്തായിരുന്നു സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായത്. പ്രതികൾ സംഘംചേർന്ന് മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത് എഴുകോൺ എസ്.ഐ ബാബു കുറിപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
