കുണ്ടറ : പേരയം സ്വദേശിയായ ജോയൽ ജോസ് എന്നയാളെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പേരയം പടപ്പക്കര ആനപ്പാറ സുന്ദര തീരം റിസോർട്ട് സമീപം ലിസ വിലാസം വീട്ടിൽ ക്ലീറ്റസ് മകൻ ജിജിൻ (24) ആണ് കുണ്ടറ പോലീസിൻറെ പിടിയിലായത്. ഈ കേസിലെ ഒന്നാം പ്രതിയുടെ സുഹൃത്തിന് ജോയൽ ജോസഫ് പരീക്ഷ ഉത്തരക്കടലാസ് കാണിച്ചു കൊടുത്തില്ല എന്ന വിരോധമാണ് അക്രമത്തിനു കാരണം.
ഇതിനെ തുടർന്ന് രണ്ട് പ്രതികൾ ചേർന്ന് ജോയൽ ജോസിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും
കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോയൽ ജോസിന്റെ വലതു നെഞ്ചിനു താഴെ കുത്തി മാരകമായി മുറിവേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കുണ്ടറ ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ് ഐ വിദ്യാധിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയെ ഇനിയും പിടികൂടാനുണ്ട്.
