കൊട്ടാരക്കര : രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം നടത്തുകയും അവരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ തെന്മല ഇടമൺ തേവർ കുന്ന് പ്ലാവിള വീട്ടിൽ ഗീവർഗീസ് ഷൈജു ഗീവർഗീസ് (45) എന്നയാളാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര സ്റ്റേഷനിൽ നിന്നും രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്.വാഹന പരിശോധന നടത്തി വരവേ പ്രതി മദ്യപിച്ച് വാഹനത്തിൽ എത്തിയെങ്കിലും വാഹന പരിശോധനയ്ക്ക് വിസമ്മതിക്കുകയും
തുടർന്ന് വാഹന പരിശോധന നടത്താൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം നടത്തുകയും യൂണിഫോം ഷർട്ട് വലിച്ചുകീറുകയും ചെയ്തു. തുടർന്ന് കൊട്ടാരക്കര എസ് ഐ രാജീവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
