കൊട്ടാരക്കര : മദ്യപിച്ച ശേഷം വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയത് ചോദ്യംചെയ്തതിൽ കുപിതനായി മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊട്ടാരക്കര ചെമ്പൻ പൊയ്ക പള്ളിക്കൽ പ്ളാക്കാല വീട്ടിൽ സതീശൻ (54) എന്നയാളെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ഥിരം മദ്യപാനിയായിരുന്നു. മദ്യപിച്ച് എത്തിയതിനു ശേഷം വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുകയും അത് ചോദ്യം ചെയ്ത സുബി(31) എന്ന ഇയാളുടെ മകനെ തലയിൽ വെട്ടു കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊട്ടാരക്കര എസ് ഐ മാരായ രാജീവ്, രാജശേഖരൻ ഉണ്ണിത്താൻ സി പി ഒ മാരായ സലില്‍, നവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
