കണ്ണൂർ : പാനൂർ ചെണ്ടയാട് അപകടത്തിൽ ഏഴു വയസുകാരി മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് നടപടിയെടുത്തത്.ബന്ധുവിനൊപ്പം ബൈക്കിൽ സ്കൂളിൽ പോകുമ്പോഴാണ് സംഭവം നടന്നത്.
ഗുരുദേവ സ്മാരകം സ്കൂളിന് സമീപം ജംക്ഷനിലെ കിഴക്കുവയലി ലേക്കുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ് അതിവേഗത്തിൽ വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പർ ലോറി വലതു വശത്തെ റോഡിലേയ്ക് തിരിയുന്നത് മനസിലാക്കാതെ ഇടിച്ചു കയറുകയായിരുന്നു. ഇത് വിഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്.സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുടെ കൺമുൻപിലായിരുന്നു അപകടം. സംഭവം കണ്ടു ഞെട്ടിയ സ്കൂൾ സ്കൂൾ വിദ്യാർഥിനികൾ അപകടസ്ഥലത്തേയ്ക്ക് ഓടിയെത്തുന്നത് വിഡിയോയിലുണ്ട്. അപകടം നടന്ന ഉടൻ എഴുന്നേറ്റ് മരുമകളെ ഒരുനോക്കു കണ്ട അമ്മാവൻ പ്രനീഷ് മാനസികമായി തകർന്ന അവസ്ഥയിലായി. കുറച്ചു ദിവസമായി വള്ളങ്ങാട് അമ്മയുടെ വീട്ടിലായിരുന്നു കുട്ടി.
