എടത്വ: വീട്ടു മുറ്റത്തു കളിക്കുന്നതിനിടെ തോട്ടില്‍വീണ് 2 വയസ്സുകാരന് മരിച്ചു. തലവടി കാരിക്കുഴി വാലയില്‍ റോജിയുടെയും അനീഷയുടെയും മകന് ആല്‍ഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു മുന്‍വശത്തെ കൈതത്തോട് മൂന്നുമൂല തോട്ടില്‍ വീണായിരുന്നു അപകടം സംഭവിച്ചത്.
വീട്ടില്‍ പെയിന്റിംഗ് ജോലി നടക്കുകയായിരുന്നതിനാല്‍ തോടിനോടു ചേര്‍ന്നുള്ള ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരുന്ന ആല്‍ഫി ഗേറ്റ് കടന്നാണ് തോട്ടില്‍ വീണത്. കുട്ടിയെ കാണാതിരുന്നതിനെത്തുടര്ന്നുള്ള തെരച്ചിലില്‍ തോട്ടില്‍നിന്നു കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.