ശൂരനാട്: സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന കേസിൽ ശൂരനാട് വടക്ക് സ്വദേശികളായ തെക്കേ മുറി നദീറ മന്‍സിലിൽ മുൻഷിർ (20) ആനയടി മലവിളയിൽ വീട്ടിൽ സന്ദീപ്(20 ) ആനയടി പള്ളിക്കൽ കൈതക്കൽ ഭാഗം അനിൽ ഭവനം വീട്ടിൽ അമൽ(18 ) എന്നിവരാണ് ശൂരനാട് പോലീസിൻറെ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവും പോലീസ് കണ്ടെടുത്തു. ശൂരനാട് എസ് ഐ മാരായ ശ്രീജിത്ത്, അജി സാമുവൽ, എ എസ് ഐ മധു, സി പി ഒ ഷിജു ആനന്ദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് .
