അമ്പലപ്പുഴ:ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി കാര്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. ദേശീയ പാതയില്‍ തോട്ടപ്പള്ളി മാത്തേരിക്ക് സമീപമാണ് അപകടം. ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്‍ഭാഗത്ത് കുടുങ്ങിയ ബൈക്കുമായി കാര്‍ നീങ്ങുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന തോട്ടപ്പള്ളി കാര്‍ത്തികയില്‍ ശരത്തിനെ (34) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കാര്‍ ഓടിച്ചിരുന്ന പുന്നപ്ര റിഫാസ് മന്‍സിലില്‍ റിസ്വാനെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.