കൊല്ലം: ഈ വേനലവധിക്ക് നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമായിരുന്നു ദേവനന്ദയെന്ന് അച്ഛന് പ്രദീപ് കുമാര്‍ കണ്ണീരോടെ ഓര്‍ക്കുന്നു. അവധിക്ക് നാട്ടിലേക്ക് വരണമെന്ന് പറയാന്‍ ദേവനന്ദ എന്നും വിളിക്കുമായിരുന്നു. വ്യാഴാഴ്ച മകളെ കാണാനില്ലെന്ന് വാര്‍ത്തയെത്തിയതോടെ ഓടിപ്പിടഞ്ഞ് മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു പ്രദീപ് കുമാര്‍. പുലര്‍ച്ചെയാണ് പ്രദീപ്കുമാര്‍ എത്തിയത്. ഭാര്യ ധന്യയുടെ അടുത്തേക്ക് ഓടിയെത്തിയ പ്രദീപ് ആദ്യം കേട്ടത് മകളുടെ മൃതശരീരം വീടിനു വിളിപ്പാടകലെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ്.
പ്രദീപിനെയാണ് മൃതദേഹം തിരിച്ചറിയാനായി പോലീസ് വിളിച്ചത്. ആറിന്റെ കരയിലെത്തി മകളെ കണ്ട പ്രദീപ് നിലവിളിയോടെ കുഴഞ്ഞു വീണു. വെക്കേഷന് ഞാന്‍ നാട്ടില്‍ വരണമെന്ന വാശിയിലായിരുന്നു അവള്. എന്നും വിളിക്കുമായിരുന്നു പ്രദീപ് ഇതുപറഞ്ഞായിരുന്നു വിതുമ്ബി കൊണ്ടിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മകളുടെ ശരീരം കൊണ്ടുവരുന്നതും കാത്ത് അയല്‍വീട്ടിലിരിക്കവെ അച്ഛന് പ്രദീപിന് പലപ്പോഴും നിലതെറ്റുകയും കുഴഞ്ഞുവീഴുകയും ചെയ്തു.
ദേവനന്ദയുടെ വാശിക്ക് വഴങ്ങി കുടുംബത്തെ കാണാന്‍ ഈ വേനലവധിക്ക് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു പ്രദീപ്. ഇളയമകന് നാലുമാസം പ്രായമുള്ള ദേവദത്തനെയും പ്രദീപ് കണ്ടിരുന്നില്ല. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന അച്ഛനെ പക്ഷെ കാത്തിരുന്നത് തന്രെ പൊന്നുമകളുടെ വിയോഗ വാര്‍ത്തയായിരുന്നു.
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എന്‍കെ പ്രേമചന്ദ്രന് എംപി, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പ്രതാപവര്‍മ തമ്ബാന്‍, എഎ അസീസ്, ഷാനവാസ്ഖാന് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട് വാക്കനാട്ടേക്ക് കൊണ്ടുപോയ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന സരസ്വതി വിദ്യാമന്ദിര്‍ സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു.