തിരുവനന്തപുരം: സ്കൂട്ടറില്‍ ചന്ദനത്തടി കടത്താന്‍ ശ്രമിച്ച അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി തിരുപ്പാലൂര്‍ സ്വദേശി മുരുകന് (60) ആണ് പോലീസിന്റെ പിടിയിലായത്. കൂട്ടുപ്രതിയായ തമിഴ്നാട് കുലശേഖരം സ്വദേശിക്കായി പോലീസ് അന്വേഷണം നടത്തുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കല്ലമ്പലം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതികള്‍ സ്കൂട്ടറില്‍ ബാഗിലും ചാക്കിലും ചന്ദന തടികളുമായി വന്നപ്പോള്‍ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റടിയിലെടുക്കുകയും ചെയ്തു.