പെരുമ്പാവൂർ : വീട്ടുമുറ്റത്ത് വയോധികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി ആട്ടുപടി ശേഖരത്ത് പരേതനായ ശിവരാമന് നായരുടെ ഭാര്യ കാര്ത്തിയാനിയമ്മയെ (85) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്.
മകന് മനോജിനും മരുമകള്‍ക്കും ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ മകനുമൊത്ത് വാക്കുതര്‍ക്കം ഉണ്ടായതായി അയല്‍വാസികള്‍ പറഞ്ഞു. കുറുപ്പംപടി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മറ്റുമക്കള്‍: ജലജ, ഷൈല, പരേതരായ സാബു, വിജയന്.