ആറ്റിങ്ങല്‍: കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സേലം ജില്ലയില്‍ മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ 12ല്‍ ഗായത്രി (38), സേലം മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ 16ല്‍ സുബു (48) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങല്‍ സ്വദേശിനി ഗ്രേസി പാപ്പച്ചന്റെ ബാഗില്‍ നിന്ന് 25,000 രൂപയാണ് ഇവര്‍ കവര്‍ന്നത് .
