കൊല്ലം: കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരിലാണ് സംഭവം.പ്രതീപ്, ധന്യ ദമ്ബതികളുടെ മകള്‍ ദേവനന്ദയെയാണ് കാണാതായത്. ദേവനന്ദയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മയും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കാണാതാകുന്നതിന് തൊട്ട് മുന്‍പുവരെ അമ്മയുമായി കുട്ടി സംസാരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന് സമീപത്തെ പള്ളിക്കല്‍ ആറ്റില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
