കുന്നിക്കോട്:മേലില സ്വദേശിയായ 41 വയസ്സുള്ള ജയകുമാർ എന്നയാളെയും ഇയാളുടെ സുഹൃത്തിനെയും മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ കുന്നിക്കോട് പുളിമുക്ക് റസീന മൻസിലിൽതങ്ങൾകുഞ്ഞ് റഹീം(58 ) ഇയാളുടെ മകനായ പോത്ത് റിയാസ് (28 ) എന്നിവരെ കുന്നിക്കോട് പോലീസിൻറെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4 .30 ന് കുന്നിക്കോട് സ്റ്റേഷൻ പരിധിയിലെ ഒരു ബാറിൽ വച്ചായിരുന്നു സംഭവം നടന്നത് . മദ്യപിക്കാൻ എത്തിയ ഒന്നാംപ്രതിയും പരാതിക്കാരനും തമ്മിൽ ബാറിൽ വച്ച് തർക്കമുണ്ടാവുകയും ഇതിൽ കുപിതനായ ഒന്നാം പ്രതി രണ്ടും മൂന്നും പ്രതികളെ ബാറിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരനെ മർദ്ദിക്കുകയും തടസ്സം പിടിക്കാൻ വന്ന സുഹൃത്തിനെയും ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും പരാതികാരൻറെ മുതുകിലും സുഹൃത്തിൻറെ ഇടതുകൈ മുട്ടലും വാരിയെല്ലും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിയും മാരകമായി പരിക്കേല്പിച്ച് കൊലപാതകത്തിന് ശ്രമിക്കുകയായിരുന്നു.
കുന്നിക്കോട് എസ്ഐ ബെന്നി ലാലു, ഫൈസൽ സിപിഒ രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
