കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ നീന്തുന്നതിനിടെ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി സന്ദീപ് സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . അഡൂര്‍ക്കടവ് ഭാഗത്ത് വച്ച് നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെനേരം നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം നീന്തുന്നതിനിടെയാണ് അഡൂര്‍ക്കടവ് ഭാഗത്ത് വച്ചാണ് സന്ദീപ് പുഴയില്‍ മുങ്ങിത്താഴ്ന്നത് . ഫയര്‍ ഫോഴ്സും നാട്ടുകാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. പരിപ്പായിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സന്തോഷ് കവിത ദമ്ബതികളുടെ മകനാണ് സന്ദീപ്.