കൊട്ടാരക്കര: കെ.എസ്. ഇ.ബി.കരാർ തൊഴിലാളി യൂണിയൻ CITU കൊട്ടാരക്കര ഏരിയ സമ്മേളനം നടന്നു. CITU കൊട്ടാരക്കര ഏരിയ സെക്രട്ടറി എം.ബാബു ഉദ്ഘാടനം ചെയ്തു. കരാർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി .അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മനോജ് മലനട പ്രവൃത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഫക്രുദീൻ അദ്ധ്യക്ഷനായിരുന്നു സനൽ അനുശോചന പ്രമേയവും, വിനോദ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു, ഭാരവാഹികളായി പ്രസിഡന്റായി സ: ഫക്രുദീനെയും, സെക്രട്ടറി ആയി മനോജ് മലനടയേയും ട്രഷറർ ആയി ജോബി യേയും സമ്മേളനം തിരഞ്ഞെടുത്തു. വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ഹരീഷ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
