ഇടുക്കി : ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ നെടുങ്കണ്ടം കല്ലാറിലാണ് സംഭവം. അനഘ സുരേന്ദ്രന് എന്ന കുട്ടിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
