പത്തനാപുരം : പത്തനാപുരം സ്വദേശിയായ ഷാജഹാൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. പത്തനാപുരം പാതിരിക്കൽ മണ്ണായി കോണം രതീഷ് ഭവനം വീട്ടിൽ അശോകൻ മകൻ 19 വയസ്സുള്ള അഗിത് എന്നയാളാണ് പത്തനാപുരം പോലീസിൻറെ പിടിയിലായത്. മോഷണത്തിൽ അഗിത്തിനെ കൂടാതെ രണ്ടുപേർകൂടി ഉൾപ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. പത്തനാപുരം എസ്ഐ പുഷ്പകുമാർ സിപിഓ മാരായ നിക്സൺ, രഞ്ജിത്ത്, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മറ്റു സ്റ്റേഷൻ പരിധികളിൽ കേസുകൾ ഉണ്ടോ എന്ന വിവരം പോലീസ് അന്വേഷിച്ചുവരികയാണ് .
