ബംഗളൂരു :കർണാടകയിൽ ബസ് മറിഞ്ഞുപെരിന്തൽമണ്ണ സ്വദേശിനിക്ക്
ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. ബസ് മറിഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചു വീണ യുവതി ബസിനടിയില്‍പെട്ടാണ് മരിച്ചത്.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ മുമ്പിലുള്ള കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബസ് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടം നടക്കുമ്പോൾ 36 പേര് ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.