വർക്കല : വർക്കല തിരുവമ്പാടി റിസോർട്ടിന് തീപിടിച്ചു പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല. അപകടമുണ്ടായ ഉടന്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
