കണ്ണൂര്‍ : തയ്യിലില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയെന്ന് പൊലീസ്. അമ്മ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ കൊന്നതെന്ന് പോലീസ്.കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്ന് പോലീസ്.കൊലപാതകം നടപ്പാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവർക്കു ലഭിച്ചിരുന്നില്ല.ഭർത്താവിനോ കാമുകനോ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സിഎ പി.ആർ. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകം നടത്തിയതിനു ശേഷം വീട്ടിൽ ഹാളിൽ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവരുടെ കൂടെ കുഞ്ഞിനെ തിരയാൻ ഇറങ്ങി.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒന്നര വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിയുകയായിരുന്നു . കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയ ശേഷമാണ് ശരണ്യ വീട്ടിലേക്കു മടങ്ങിയത്.
പ്രണവുമായി അകന്നു സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്ന് മുന്നരയിക്കും നാലരയ്ക്കും കൃതൃം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്മോട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി.