കുമളി : തമിഴ്നാട് കമ്പത്തു തലയും കൈകാലുകളും വെട്ടിമാറ്റി ചാക്കിൽകെട്ടി റോഡിൽ ഉപേഷിച്ച മൃതദേഹം കമ്പം സ്വാദേശി വിഘ്നേശ്വന്റേത്. കൊലനടത്തിയത് അമ്മ സെൽവിയും വിഘ്നേശ്വരന്റെ സഹോദരനും ചേർന്ന്. ഇരുവരും പോലീസ് കസ്റ്റഡിയിൽ ആണ്. ഞായറാഴ്ച്ച രാത്രിയിലാണ് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന കനാലിൽ ചൂണ്ടായിട്ടിരുന്ന ആൾക്കാർ ആണ് മൃതദേഹം ആദ്യം കാണുന്നത്. ഒരു സ്ത്രീയും പുരുഷനും ഇരുചക്ര വാഹനത്തിൽ എത്തി ചാക്ക് കെട്ടു ഉപേഷിക്കുന്നത് ഇവർ കണ്ടിരുന്നു.സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ചാക്കുകെട്ടു തുറന്നു പരിശോധിച്ചപ്പോൾ ആണ് കഴുത്തും കൈകാലുകളും അറ്റ മൃതദേഹം കണ്ടത്തിയത്.
തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു . അമിത ലഹരി ഉപയോഗിച്ചിരുന്ന വിഘ്നേശ്വരൻ സ്ഥിരമായി വീട്ടിൽ പ്രശ്ങ്ങൾ ഉണ്ടാക്കിയിരുന്നു.ഇത് ചോദ്യചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലയിൽ കലാശിച്ചു എന്നാണ് പ്രതികൾ മൊഴി നൽകിയത്.കൊലപ്പെടുത്തിയതിനുശേഷം മെഷീൻ വാൾ ഉപയോഗിച്ചു കൈകാലുകൾ അറുത്തു മൃതദേഹം ചാക്കിൽ കെട്ടി ഉപേഷിക്കുകയായിരുന്നു എന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.
