കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ ബുള്ളറ്റും ഇന്നോവ കാറുമായി കൂട്ടിയിടിച്ച് സൈനികരിൽ ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന ആളുടെ നില ഗുരുതരം. പുനലൂർ കുറ്റിച്ചിറ വസന്തത്തിൽ സനൽകുമാറിന്റെ മകൻ ജയകൃഷ്ണൻ(23) ആണ് മരിച്ചത്.
പുനലൂർ സ്വദേശി ശിവ(19)യ്ക്കാണ് പരിക്കേറ്റത്. ശിവയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. അവധിയ്ക്ക് നാട്ടിലെത്തിയതാണ് ജയകൃഷ്ണനും ശിവയും. ബുള്ളറ്റും കാറുമായി കൂട്ടിയിടിച്ചതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ മാരുതി കാർ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. ഓടിക്കൂടിയവർ ഉടൻതന്നെ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും