കൊട്ടാരക്കര : നിയമപരമായ ലൈസൻസോ അനുമതിയോ കൂടാതെ അമിത ലാഭം ഉണ്ടാക്കണം എന്നുള്ള ലക്ഷ്യത്തോടുകൂടി പണം കടം കൊടുത്തു വന്നിരുന്ന കൊട്ടാരക്കര പുത്തൂർ മുക്ക് ശ്രീ വിലാസത്തിൽ രവീന്ദ്രൻ നായർ മകൻ ശ്രീകുമാർ (35) ആണ് കൊട്ടാരക്കര പോലീസ് പിടിയിലായത് . പണം കടം നൽകുന്നതിന് ഈടായി വാങ്ങിവച്ചിരുന്ന ചെക്കുകൾ, ആർ സി ബുക്ക്, മുദ്രപത്രം, പ്രമാണങ്ങൾ എന്നിവ കണ്ടെടുത്തു. ഇതുകൂടാതെ പ്രതിയിൽ നിന്നും 66015 രൂപ കൂടി കണ്ടെത്തുകയുണ്ടായി. കൊട്ടാരക്കര എസ് ഐ മാരായ രാജീവ് സാബുജി മാസ്സ് സി പി ഒ മാരായ സുനിൽ , ഹോച്മിൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
