അഞ്ചൽ: തുറവന്തേരി തിരുവാതിര വീട്ടിൽ രാധാകൃഷ്ണപിള്ള എന്ന ആളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ് മോഷ്ടിച്ചെടുത്ത കേസിൽ
പ്രതിയായ കല്ലറ ചെറുവാളം തടത്തരികത്ത് നടുത്തേരി വീട്ടിൽ ബാബു(47 ) അഞ്ചൽ പോലീസിൻറെ പിടിയിലായത്. അഞ്ചൽ സ്റ്റേഷൻ ക്രൈം എസ് ഐ പ്രകാശ് കുമാർ, എസ് സി പി ഓ അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ചെടുത്ത റബർ ഷീറ്റും പോലീസ് പ്രതിയിൽ നിന്നും കണ്ടെടുത്തു
