ചടയമംഗലം: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നംഗസംഘം പോലീസ് പിടിയിലായി. കാസർഗോഡ് മഞ്ചേശ്വരം ഉത്തള വെള്ളൂർ മൻസിലിൽ മുഹമ്മദ് ഗുര്‍ഹാൻ (23 ), ആയൂര്‍ കീഴാറ്റൂർ എ എ ഹൗസ് വീട്ടിൽ അച്ചു എന്നും വിളിക്കുന്ന അഖിൽ(21 ), ആയൂര്‍ വാഴവിള മേലേതിൽ വീട്ടിൽ ജിബിൻ പി വർഗീസ്(20 ) എന്നിവരാണ് ചടയമംഗലം പോലീസിൻറെ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 350 ഗ്രാം കഞ്ചാവ് ആണ് പോലീസ് പിടിച്ചു എടുത്തത് . കഞ്ചാവ് ചെറു പൊതികൾ ആക്കി വിൽപ്പനയ്ക്ക് സൂക്ഷിക്കാൻ ഉള്ള പോളിത്തീൻ കവറുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ചടയമംഗലം ഇൻസ്പെക്ടർ സജു എസ് ദാസ്, എസ് ഐ മാരായ ശരലാല്‍, സുധാകരൻ, സലിം എ എസ് ഐ മാരായ അനിൽ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
