പത്തനാപുരം : ക്ഷേത്ര ഉത്സവതിനിടെയുണ്ടായ ഗതാഗതക്കുരുക്കിന് കാരണമായ കാർ മാറ്റാനുള്ള ശ്രമത്തിനിടെ കാറിന്റെ വാതിൽ തട്ടി എസ് ഐ യുടെ മുഖത്തു ആഴത്തിൽ മുറിവേറ്റു. വ്യാഴം രാത്രി 9 ന് കാര്യറയിലാണ് സംഭവം നടന്നത് . ക്ഷേത്ര ഉത്സവത്തിനായി എത്തിയ ഡോക്ടറുടെ കുടുബം സഞ്ചരിച്ച കാർ റോഡിന്റെ വശത്തായി പാർക്ക് ചെയ്യ്തു. ഏറെ നേരം കഴിഞ്ഞതോടെ റോഡ് ഗതാഗതകുരുക്കിലായി.
കാർ മാറ്റുന്നതിന് ഡ്രൈവർ എത്തണമെന്ന് പല തവണ മൈക്കിലൂടെ അനൗൺസ് ചെയ്തിട്ടും ആളെത്തിയില്ല.ഇതിനിടെ ഡോക്ടറായ ഡ്രൈവർ എത്തി കാറെടുക്കാൻ ശ്രമിച്ചതോടെ അതുവരെ രോഷം അടക്കി നിന്നിരുന്ന നാട്ടുകാരും പോലീസും സംഭവത്തിൽ ഇടപെട്ടു .വാക്കുതർക്കം രൂക്ഷമാകുന്നത് ഒഴിവാക്കാൻ സ്ഥലത്തെത്തിയ എസ്ഐ ബെന്നി ലാൽ കാർ എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു. ഡ്രൈവർ കാറിന്റെ വാതിൽ വലിച്ചു അടയ്ക്കുന്നതിനിടെയാണ് എ സ് ഐ യുടെ മുഖത്തു വാതിൽ കൊണ്ട് മുറിവേറ്റത്.എസ് ഐ യെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. പിന്നീട് കൃത്യം നിർവഹണം തടസ്സപ്പെടുത്തിയതിന് ഡോക്ടർക്കെതിരെ കേസെടുത്തു.