ബെയ്ജിങ് : ലോകത്തെ ഭയപെടുത്തുകയാണ് കൊറോണ. ചൈനയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആശങ്കയേറ്റുന്നു അതിെനാപ്പം തന്നെ ലോകത്തിന് മാതൃകയാവുകയാണ് ഇന്ത്യ കൊറോണ ഭീതിയുടെ സാഹചര്യത്തിൽ വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ഥികളെ സഹായിക്കാമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയാവുകയാണ് ഇതിനൊപ്പമാണ് പാക് വിദ്യാർത്ഥിയുടെ വീഡിയോയും വൈറലാകുന്നത്.ഫെബ്രുവരി ഒന്നിന് ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യാ വിമാനം എത്തിയിരുന്നു.സുഹൃത്തുക്കളായ ഇന്ത്യക്കാർ അവരുടെ രാജ്യം പ്രത്യേകം അയച്ച വിമാനത്തിന്റെ സ്വന്തം നാട്ടിലേക്കു മടങ്ങുമ്പോൾ അത് നോക്കിനിൽക്കാനായിരുന്നു പാക്ക് വിദ്യാർഥികളുടെ വിധി. ബസുകളിലേക്ക് ഇന്ത്യക്കാർ കയറുന്നത് നോക്കിനിന്ന് പാക്ക് വിദ്യാർഥി പറഞ്ഞു. ഞങ്ങള്‍ ഇവിടെ കിടന്ന് ചത്താലും ഞങ്ങളുടെ സര്‍ക്കാരിന് ഒരു കുഴപ്പവുമില്ല ’ ദേഷ്യത്തോടും നിരാശയോടും വിദ്യാർഥി പറയുന്ന ഓഡിയോ ആ ദൃശ്യങ്ങൾക്കൊപ്പം കേൾക്കാമായിരുന്നു.
ഇതിനു പിന്നാലെയാണ് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തിയത്. കൊറോണ ഭീതിയുടെ സാഹചര്യത്തിൽ വുഹാനില്നില് കുടുങ്ങിയ പാക്ക് വിദ്യാര്‍ഥികളെ സഹായിക്കാമെന്ന് ഇന്ത്യ. പാക്കിസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ ഭീതിയെത്തുടർന്ന് ചൈനയിൽ നിന്ന് നാട്ടിലേക്കു മടങ്ങാൻ തിരിച്ച 21 മെഡിക്കൽ വിദ്യാർത്ഥികളാണ് കുംനിങ് വിമാനത്താവളത്തിൽ കുടുങ്ങിയത്.ഡാലിയന്‍ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണിവർ.സിംഗപ്പൂർ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത് യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തു.
തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റിലിലേക്കു മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.
