കൊട്ടാരക്കര: അവണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു കയറി 11 പേർക്ക് പരിക്ക്. ഗുരുതരമായി തലയ്ക്കു പരിക്കേറ്റ പുത്തൂർ സ്വദേശിനി അരുണാ മാത്യുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണി കഴികെ ആണ് അപകടം ഉണ്ടായത്. കൊട്ടാരക്കര നിന്നും കരുനാഗപ്പള്ളിക്ക് പോകുകയായിരുന്ന സ്വകാര്യബസ് അവണൂരിന് സമീപം എതിരെ വന്ന ആക്ടിവ സ്കൂട്ടറിനേ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിതിരിച്ച വണ്ടി സ്കൂട്ടറിൽ ഇടിച്ച ശേഷം ബസ് എതിർ ദിശയിൽ ഉള്ള മതിലിലേക്കു പാഞ്ഞു കയറി.
പരുക്കേറ്റ യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ രാധമ്മ കുന്നത്തൂർ (60) ഉഷാകുമാരികോട്ടാത്തല (52), ഇന്ദിര കുന്നത്തൂർ, റൂകിലിൻ(45) വല്ലം, ശിവാനി മാറനാട്, കനിയപ്പ കൊട്ടാരക്കര(58) , ജയശ്രീ കോട്ടാത്തല (30), റാണി വെണ്ടാർ (28), സാംകുട്ടി ചെറുപൊയ്ക (58), പൊന്നമ്മ വെണ്ടാർ (65) ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.