കൊട്ടാരക്കര /വെളിയം : കഴിഞ്ഞ ദിവസം വെളിയം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ജോബ് ജോണിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ചു കൊണ്ട് ബന്ധുക്കൾ എസ് പിക്ക് പരാതി നൽകി.
ജോബിന്റെ മരണത്തെ തുടർന്ന് ക്ലാസിലെ കുട്ടികൾ അസ്വസ്ഥർ ആയിരുന്നു. കുട്ടികൾ ക്ലാസിൽ നടന്ന സംഭവം പുറത്തു പറഞ്ഞതോടെയാണ് മർദ്ദനം ഏറ്റു മരിച്ചതാണെന്ന് ബന്ധുക്കൾ അറിയുന്നത്
ജോബിന്റെ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ഇന്റർവെൽ സമയത്തു ഒരു വിദ്യാർത്ഥി ഭിത്തിയോട് ചേർത്ത് വച്ച് നെഞ്ചിനു പല ആവർത്തി ഇടിച്ചതായും , അവിടെ നിന്നും വലിച്ചു കൊണ്ട് പോയതായും കുട്ടികൾ പറയുന്നു. അതിന് ശേഷം അല്പസമയം കഴിഞ്ഞപ്പോൾ ജോബ് ജോൺ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു .ഇത് സ്കൂളിൽ കുട്ടികളുടെ ഇടയിൽ സംസാര വിഷയം ആയാതായിട്ടാണ് അറിയുന്നത്. എന്നിട്ടും അധ്യാപകർ മൗനം പാലിക്കുകയാണ് ഉണ്ടായത്.
മർദ്ദനം ഏറ്റ കാര്യം ബന്ധുക്കൾ അറിഞ്ഞ ഉടനെ കൊല്ലം റൂറൽ എസ് പി ക്ക് പരാതി നൽകി. ഇതോടെ ആണ് സ്കൂൾ അധികൃതർ ഇതിന്റെ അന്വേഷണം ആരംഭിച്ചത്. സ്കൂളിലെ ഉത്തരവാദിത്തപെട്ട അധ്യാപകർ ഇതിനെ പറ്റി അറിഞ്ഞു എങ്കിലും അറിഞ്ഞില്ല എന്ന് നടിക്കുകയും, ഇതിനെ ഒതുക്കി തീർക്കാൻ ശ്രമിക്കുക ആണ് ഉണ്ടായത്. രാഷ്ട്രീയ പശ്ചാത്തലമുള്ളവർ ആണ് സ്കൂളിന്റെ നടത്തിപ്പുകാർ എന്നും സ്കൂളിനെ സംരക്ഷികാൻ വേണ്ടി ഇതു രഹസ്യമായി മാറ്റുകയാണോ എന്നും ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നു. ക്ലാസ്സിൽ ഉണ്ടായിരുന്ന പെൺകുട്ടികളും നടന്ന സംഭവത്തെ കുറിച്ച് ജോബിന്റെ ബന്ധുക്കളോട് പറഞ്ഞതായിട്ടാണ് അറിയുന്നത് .
പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് ജോബിന് മർദ്ദനം ഏൽക്കുന്നത് കണ്ട കുട്ടികളെ ഇന്ന് സ്കൂൾ അധികൃതർ വിളിച്ചു വരുത്തി ,വിവരങ്ങൾ ശേഖരിച്ചു. ജോബിന്റെ മരണത്തിൽ നാട്ടിൽ നിന്നും, സാമുദായിക സംഘടനകളിൽ ശക്തമായ പ്രതിക്ഷേധം ആണ് ഉള്ളത്. സ്കൂളിനെ സംരക്ഷികാൻ വേണ്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഴിമതി നടത്തുമോ എന്ന് ബന്ധുക്കൾ സംശയിക്കുന്നുണ്ട്..