കൊല്ലം ജില്ലാ സമ്മേളനം 2020 ജനുവരി 20-ന് ശാസ്താംകോട്ട വ്യാപാരഭവനിൽ വച്ച് നടക്കുകയാണ്. രാവിലെ 9 ന് രജിസ്ട്രേഷൻ 9.30 ന് പതാക ഉയർത്തൽ. 10 ന് പൊതുസമ്മേളനം എന്.കെ.പ്രേമചന്ദ്രന് എം.പി. ഉത്ഘാടനം ചെയ്യും. 25 വർഷം പൂർത്തീകരിച്ച കെ ജെ യു അംഗങ്ങളായ മാധ്യമ പ്രവർത്തകരെ എൻ.വിജയൻ പിള്ള എം എൽ എ ആദരിക്കും. തിരിച്ചറിയൽ കാർഡ് വിതരണം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവഹിക്കും. മുഖ്യ പ്രഭാഷണം ഐ ജെ യു ദേശീയ സെക്രട്ടറി യു. വിക്രമൻ നിർവഹിക്കും .
പകൽ 11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ ജെ യു ദേശീയ സെക്രട്ടറി ജനറൽ ജി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം കെ ജെ യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസും സംഘടനാ റിപ്പോർട്ട് കെ ജെ യു സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസും നിർവഹിക്കും. ചടങ്ങുകളിൽ ജനപ്രതിനിധികൾ, ഐ ജെ യു – കെ ജെ യു ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.