കൊട്ടാരക്കര : ഇഞ്ചക്കാട് സ്വദേശിയായ 21 വയസ്സുള്ള വൈശാഖ് എന്നയാളെ സംഘം ചേർന്ന് മർദ്ദിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിയായ കൊട്ടാരക്കര ഇഞ്ചക്കാട് പനച്ചിവിള വീട്ടിൽ ബെഞ്ചമിൻ(44) ആണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്.
പ്രതിയുടെ സുഹൃത്ത് പരാതികാരുമായി വഴക്ക് ഉണ്ടായതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കൊട്ടാരക്കര എസ് ഐ സാബുജി മാസ്,സിപിഒ സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .