പുത്തൂർ : സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്തു വരുന്ന കലയപുരം പെരുങ്കുളം രാജ് ഭവനം വീട്ടിൽ സോമരാജൻ മകൻ സജിത്ത് (45) ആണ് പുത്തൂർ പോലീസിൻറെ പിടിയിലായത്. പുത്തൂർ മുക്കിൽ ടിയാൻ നടത്തിവരുന്ന പെട്ടിക്കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തി വന്നിരുന്നത്. കടയിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെടുത്തു. പുത്തൂർ എസ് ഐ മാരായ
രതീഷ് കുമാർ, ബാലകൃഷ്ണപിള്ള എ എസ് ഐ സജീവ്, സിപിഓ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
