എഴുകോൺ : കടയ്ക്കോട് പലചരക്ക് സ്ഥാപനം നടത്തിവരുന്ന കടയ്ക്കോട് വടക്കേമുക്ക് ലക്ഷ്മി വീട്ടിൽ കുമാരൻ മകൻ 64 വയസുള്ള സുരേന്ദ്രൻ എന്നയാളെ മർദ്ദിക്കാൻ പണം കൊടുത്തു ക്വട്ടേഷന് ടീമിനെ ഏല്പിച്ച, കേസിലെ മുഖ്യപ്രതിയായ കരീപ്ര കടയ്ക്കോട് കിണറുമുക്ക് സുദര്ശനവിലാസം വീട്ടിൽ കുട്ടപ്പൻ മകൻ 46 വയസ്സുള്ള അനിൽകുമാറാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. ക്വട്ടേഷന് ടീം സുരേന്ദ്രനെ കടയ്ക്കോട് ജംഗ്ഷനിൽ വച്ച് തടഞ്ഞ് നിർത്തി അടിച്ചും, മർദ്ദിച്ചും കയ്യിൽ കരുതിയിരുന്ന കമ്പി വടികൊണ്ട് വലത് കാൽമുട്ടിനു താഴെ പല തവണ അടിച്ച് എല്ലിന് പൊട്ടൽ സംഭവിപ്പിച്ചും, വാൾ കൊണ്ട് രണ്ട് കാലിലും വെട്ടി പരിക്കേൽപ്പിച്ചും, പട്ടികോൽ കഷ്ണം കൊണ്ട് ദേഹമൊട്ടാകെ അടിച്ചും പരിക്കേല്പിക്കുകയായിരുന്നു. എഴുകോൺ ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ ബാബുകുറുപ്പ്, എസ്.സി.പി.ഒ മാരായ അജിത്കുമാർ, സ്റ്റാലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
