കൊട്ടരക്കര : ഗാന്ധിമുക്ക് തൃക്കണ്ണമംഗൽ ഭാഗങ്ങളിൽ റോഡ് വക്കിൽ ചീഞ്ഞതും വിഷം കലർത്തിയതുമായ മത്സ്യങ്ങൾ വിലപ്പന നടത്തുന്നത് സംബന്ധിച്ച് കൊട്ടാരക്കര തഹസിൽദാർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ, ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുകയും വിവിധ മത്സ്യ സറ്റാളുകൾ, തട്ടുകടകൾ എന്നിവ പരിശോധിച്ചതിൽ പഴകിയമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളതും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തട്ടുകടയ്ക്ക് നോട്ടീസ് നല്കുകയും ചെയ്തു.
തഹസിൽദാർ എ തുളസീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീൽമാരായ ലെനി വ്ഗ്ഗീസ്, ജതിൻ ദാസ്, ലീഗൽ മെട്രോളജി അസിസ്റ്റന്റ് ഓഫീസർ കെ. ജാക്സൺ താലൂക്കാഫിസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ എ അയ്യപ്പൻ പിള്ള ജീവനക്കാരായ ശിശുപാലൻ, ഹരികുമാർ, രാജേഷ്, പ്രദീപ്, സന്തോഷ് എന്നിവരും ഫുഡ് സേഫ്റ്റി ഓഫീസിലെ ജീവനക്കാരായ ജയപ്രകാശ്, സുമേഷ് എന്നിവരും പങ്കെടുത്തു.
വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത പരിശോധന തുടരുമെന്ന് തഹസിൽദാർ അറിയിച്ചു.