കൊട്ടാരക്കര: കെ.ആർ. ടി.സി ബസ്സ്റ്റാൻഡ് കേന്ദീകരിച്ച് മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശിനിയായ സ്ത്രീ മോഷണ ശ്രമത്തിനിടയിൽ കൊട്ടാരക്കര പിങ്ക് പോലീസിന്റെ പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി ഓടത്തെരുവ് കാവേരി(45) എന്ന സ്തീയാണ് പിടിയിലായത്. വനിത എസ്.ഐ മോനികുട്ടി, വനിത എസ്.സി.പി.ഒ മാരായ ശ്രീജഭായ്, ജ്യോതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
