കൊട്ടാരക്കര: വിലങ്ങറ സ്വദേശിയായ 70 വയസുള്ള കൃഷ്ണൻ കുട്ടി എന്നയാളെ തൂമ്പ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കൊട്ടാരക്കര വിലങ്ങറ മോട്ടോർ കുന്നം രജിത ഭവനത്തിൽ കൃഷ്ണൻ കുട്ടി (57)യാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. വീട് പണിയെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് കൃഷ്ണൻ കുട്ടി ഭാര്യാപിതാവിനെ തൂമ്പാ കൊണ്ട് തലക്കടിക്കുകയായിരുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ ബിനുകുമാർ, എസ് ഐ മാരായ രാജീവ്, സാബുജി മാസ് സിപിഒ അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതു.
